തുലാമാസത്തിലെ വെയിൽ ഒരു നല്ല സ്വപ്നം പോലെയാണു , ഒരു ഭയപ്പാടിന്റെ കറുത്ത രാത്രിയുടെ ദുസ്വപ്നത്തിനെ ഒളിപ്പിക്കാനാവുന്ന ഒരു സ്വ്പനം.
ജനലഴികളിൽ മുഖമർത്തുമ്പോൾ തണുപ്പിന്റെ ഒരു കൊച്ചു സാന്ത്വനം, മുറ്റത്തും തോപ്പിൽ നിറയെയും കുരുവികൾ, ഈയിടെയൈ തീരെ കാണാനില്ലാത്ത
ഒരു വാലാട്ടിപക്ഷി എന്തൊക്കെയൊ പരിഭവം പറഞ്ഞുകൊണ്ട് പറന്നുപോയി.
ഒരു വാലാട്ടിപക്ഷി എന്തൊക്കെയൊ പരിഭവം പറഞ്ഞുകൊണ്ട് പറന്നുപോയി.
പച്ചപ്പ് നിറഞ്ഞ ഒരു നാട്ടിടവഴിയിലൂടെ, നനഞ്ഞ ഒരു പ്രഭാതം , ഇലകൾക്കിടയിലൂടെ വെയിൽ ചിത്രങ്ങൾ , ഈ വെയിൽ എന്നെ ഒരുപാടു ആഹ്ളാദിപ്പിക്കുന്നു ( അനൂപിനു കടപ്പാട്)
വെയിൽ പ്രണയം പങ്കുവെച്ച കൂട്ടുകാരി തന്ന “മുഴുവട്ടൻ ” പേരിനെയും ഞൻ വെയിൽ പൊലെ ഇഷ്ടപെടുന്നു.

No comments:
Post a Comment