ഓർമ്മകളെ മുഴുവനായും താളുകളിലേക്ക് പകർത്തുക എന്നത് എറെക്കുറെ അസാധ്യം തന്നെ.വ്യക്തമായ അളവുകോണുകളും നിറം പിടിപ്പിച്ച പുറംചട്ടകളും കൊണ്ട് ഒരു പകർത്തെഴുത്ത് , അതും എനിക്കാവില്ല . കാരണം എന്നെ സ്ംബന്ധിച്ചിടത്തോളം ഓർമ്മകൾ പൊടുന്നനെ ബാഷ്പീകരിക്കപ്പെടുന്നു . സ്വന്തം കുട്ടിക്കാലം മറ്റുള്ളവർ പങ്കുവെക്കുമ്പൊഴും, കെട്ടുകഥ കേൾക്കുന്ന കുട്ടിയെപ്പൊലെ കണ്ണു മിഴിച്ചിരിക്കാറുണ്ട് .
അങ്ങനെ ഓർമ്മകളിൽ പൂർണ്ണമായും മഞ്ഞു വീഴുന്നതിനു മുമ്പ്,
അടുക്കും ചിട്ടയുമില്ലാതെ തലമണ്ടയിൽ കിടക്കുന്നു ശകലങ്ങളെ തോന്ന്യാക്ഷരങ്ങളാക്കി എങ്കിലും മാറ്റെണ്ടത് ആവശ്യമാണെന്ന് തോന്നുന്നു
ഈ സാഹസത്തിനു അക്ഷരസ്നേഹികളോട് ക്ഷമ ചോദിക്കുന്നു

No comments:
Post a Comment